?????? ??????? ????????????? ???????????? ????????? ????????? ???????

കടല്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പാലിക്കണം-പൊലീസ്

ഷാര്‍ജ: ഷാര്‍ജയിലെ വിവിധ കടലുകളില്‍ വിനോദങ്ങള്‍ക്കായി വരുന്നവര്‍ സുരക്ഷ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് ഷാര്‍ജ പൊലീസ്. അവധികള്‍ കിട്ടുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കടലില്‍ ഇറങ്ങിയാല്‍ ആഘോഷം അപകട രഹിതമാക്കാമെന്ന് പൊലീസ് ഉണര്‍ത്തി. ഷാര്‍ജ മംസാര്‍ കോര്‍ണിഷിനോട് ചേര്‍ന്നുള്ള തടാകത്തില്‍ ജലബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അവധി ദിവസങ്ങളില്‍ ഇത് കൂടും. എന്നാല്‍ മുമ്പ് ജലബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കും ചില മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് ജലബൈക്കുമായി രംഗത്തത്തെിയിട്ടുണ്ട്. തിരമാലകള്‍, അടിയൊഴുക്ക്, വഴുക്കല്‍ തുടങ്ങിയവയെല്ലാം തന്നെ അപകടങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ പലരും കടല്‍ കാണുമ്പോള്‍ ഇതെല്ലാം മറക്കുയാണ്. അപകടം നടന്നാല്‍ ഉടനെ തന്നെ സെന്‍ട്രല്‍ ഓപ്പറേറ്റിങ് വകുപ്പുമായി 901 എന്ന നമ്പറിലൊ, അടിയന്തിര സഹായത്തിനായി 999 എന്ന നമ്പറിലൊ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.  


 

Tags:    
News Summary - uae police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.