ദുബൈ: വാടക നൽകാത്തതിെൻറ പേരിൽ വീട്ടുടമ ഇറക്കി വിട്ട കുടുംബത്തിന് അഭയമൊരുക്കി ഷാർജ പൊലീസ്. താമസിക്കാനിടമില്ലാതെ 20 ദിവസമായി കാറിനുള്ളിൽ കഴിച്ചുകൂട്ടിയ അറബ് കുടുംബത്തെയാണ് പൊലീസ് ഇടപെട്ട് ഹോട്ടലിലേക്ക് മാറ്റിയത്. മാതാപിതാക്കളും ഒമ്പതും അഞ്ചും വയസ് പ്രായമുള്ള മക്കളും അടങ്ങുന്നതാണ് കുടുംബം. ബുതീനയിൽ ഒരിടത്ത് കാർ പാർക്ക് ചെയ്ത് അതിനുള്ളിലാണ് കുടുംബം താമസിച്ചിരുന്നത്. 33വയസുള്ള ഗൃഹനാഥൻ ആറുമാസമായി വിദേശത്തായിരുന്നു. ഇതു മൂലം വാടക ചെക്കുകൾ കുടിശികയായി. തിരിച്ചെത്തിയ ഇയാൾ ഒരു ചെക്കിെൻറ പണം നൽകിയ ശേഷം മറ്റുള്ളവയുടെ പ്രശ്നം പരിഹരിക്കുന്നതിന് വീട്ടുടമയോട് സമയം ആവശ്യപ്പെട്ടു. എന്നാൽ അതിനു കൂട്ടാക്കാതെ വീട്ടുകാരൻ ഇറക്കി വിടുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
പുറത്താക്കി വീട് പൂട്ടിയിട്ടതിനാൽ ഉടുത്തു മാറാൻ വസ്ത്രങ്ങൾ േപാലുമില്ലാതെ പടിയിറങ്ങേണ്ടി വന്നു. കുടുംബത്തിെൻറ ദുരവസ്ഥ സംബന്ധിച്ച് വിവരം ലഭിച്ച ഷാർജ പൊലീസ് മേധാവി ബ്രിഗേഡിയർ സൈഫ് അൽ ശംസി അൽ സെറി നിർദേശിച്ചതു പ്രകാരം പൊലീസ് സംഘം വിഷയത്തിൽ ഇടപെടുകയായിരുന്നു. കുടുംബത്തിന് മികച്ച ഹോട്ടലിൽ സ്വീറ്റിൽ താൽകാലിക താമസം ഒരുക്കിയ പൊലീസ് സംഘം വീട്ടുടമയുമായി സംസാരിച്ച് കുടിശിക തീർപ്പാക്കാനും നടപടി സ്വീകരിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.