അബൂദബി: യാത്രക്കിടെ തന്നെ കണ്ട് പുഞ്ചിരിച്ച പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിഡിയോ വൈറൽ. കാറിനടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് പ്രവാസികളായ രണ്ട് തൊഴിലാളികളെ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. പ്രസിഡന്റിനെ കണ്ട സന്തോഷത്തിൽ അമ്പരന്നുനിന്ന ഇരുവരെയും ശൈഖ് മുഹമ്മദ് അടുത്തേക്ക് വിളിക്കുകയായിരുന്നു.
രണ്ട് പേരുമായി സംസാരിക്കുന്ന വിഡിയോ പ്രാദേശിക പ്രോഗ്രാം അവതാരകനാണ് @ahmedymmahi എന്ന ട്വിറ്റർ അക്കൗണ്ടുവഴി പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
റസിഡൻഷ്യൽ പദ്ധതി വിലയിരുത്തുന്നതിന്റെ ഭാഗമായി ഒരു ഇമാറാത്തിയുടെ ക്ഷണപ്രകാരം വീട് സന്ദർശിക്കാനായി പോകുന്നതിനിടെയാണ് സംഭവമെന്നാണ് ട്വിറ്റർ പോസ്റ്റിൽനിന്ന് വ്യക്തമാകുന്നത്. സുരക്ഷാഭടൻമാരുടെ അകമ്പടിയില്ലാതെ നഗരത്തിലൂടെ നടന്നുപോകുന്ന ശൈഖ് മുഹമ്മദിന്റെ വിഡിയോ മുമ്പും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.