യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്​യാൻ 

ഈദ് പ്രമാണിച്ച് 855 തടവുകാർക്ക് യു.എ.ഇ പ്രസിഡൻറ്​ മാപ്പുനൽകി

അബൂദബി: ഈദുൽ അദ്ഹാ പ്രമാണിച്ച് യു.എ.ഇയിലെ ജയിലുകളിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 855 തടവുകാരെ ജയിൽ മോചിതരാക്കാൻ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്​യാൻ ഉത്തരവിട്ടു.

തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തി​െൻറയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാൻ മോചിതരാവുന്നവർക്ക് കഴിയുമെന്ന് ശൈഖ് ഖലീഫ പ്രത്യാശ പ്രകടിപ്പിച്ചു.

ക്ഷമ, സഹിഷ്​ണുത തുടങ്ങിയ മൂല്യങ്ങളുടെ പ്രതിഫലനമായാണ്​ മാനുഷിക നന്മയുടെയും കാരുണ്യത്തി​​െൻറയും പ്രതീകമായ ബലി പെരുന്നാളിനോടനുബന്ധിച്ച് കുറ്റവാളികളെ മോചിപ്പിക്കുന്നത്.

കുടുംബബന്ധങ്ങളും ഐക്യവും വർധിപ്പിക്കൽ, അമ്മമാർക്കും കുട്ടികൾക്കും ആഹ്ലാദം പകരൽ തുടങ്ങിയ പ്രവർത്തനത്തിലൂടെ ജയിൽ മോചിതരാവുന്ന തടവുകാർക്ക് ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും വിജയകരമായ ജീവിതം നയിക്കുന്നതിനും നേരായ മാർഗത്തിലേക്ക് മടങ്ങാനുമുള്ള അവസരമാണ് പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായ മാപ്പിലൂടെ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് സമ്മാനിച്ചത്​.

Tags:    
News Summary - UAE President pardons 855 prisoners on Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.