ദുബൈ: റമദാൻ മാസത്തിലും ജനങ്ങളുടെ വ്യായാമവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിന് ദുബൈ നഗരസഭയുടെ പ്രത്യേക പദ്ധതി. അൽ റവാബിയുമായി സഹകരിച്ച് നഗര സഭയുടെ പാർക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു പാർക്കുകളിൽ സ്ഥാപിച്ച ഫ്രിഡ്ജുകളിൽ പഴച്ചാർ, പാല്, മറ്റ് പാലുൽപന്നങ്ങൾ, ഇൗന്തപ്പഴം തുടങ്ങിയ ആരോഗ്യ ദായകമായ ഭക്ഷണം നിറച്ചു വെച്ചിട്ടുണ്ട്. വ്യായാമങ്ങളിൽ ഏർപ്പെടുന്നവരുടെ ഉപയോഗാർഥമാണത്. ദാന വർഷത്തിലെ റമദാനിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ബോധവത്കരണവും സൗകര്യങ്ങളും ഒരുക്കുന്നതിെൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സാമൂഹിക വിഭാഗം അസി. ഡി.ജി മുഹമ്മദ് മുബാറക് അൽ മുതൈവി വ്യക്തമാക്കി.
സുഫൂഹ്, നാദൽ ശേബ, സബീൽ, സഫ, ഖുർആൻപാർക്ക്, ഖവാനീജ്, നാദൽ ഹമർ, മിർദിഫ്, അപ്ടൗൺ മിർദിഫ്, അൽ വറഖ2,3, അൽ നഹ്ദ പോണ്ട് പാർക്ക്, അൽ തവാർ1,2,3, ഉമ്മു സുഖീം, ഖിസൈസ്, അബുഹൈൽ ബർഷ 1, അൽ ഖൂസ്, മുഹൈസിന, മിസ്ഹർ എന്നിങ്ങനെ 22 പാർക്കുകളിലായി 30 ഫ്രിഡ്ജുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ആേരാഗ്യ സംരക്ഷണത്തിനും ശ്രദ്ധ നൽകേണ്ട മാസമാണ് റമദാനെന്നും വ്യായാമത്തിന് സവിശേഷ പ്രാധാന്യമുണ്ടെന്നും മുതൈവി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.