ഷാർജ: ഖോർഫക്കാനിൽ പാറകൾ വീണതിനെ തുടർന്ന് അൽ സുഹുബ് വിശ്രമകേന്ദ്രത്തിലേക്കുള്ള റോഡുകൾ താൽക്കാലികമായി അടച്ചതായി ഷാർജ പൊലീസ് അറിയിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്നാണ് പാറ വീണത്. മലമുകളിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുങ്ങിയ നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയെന്നും 350 പേർ സുരക്ഷിതരായി തിരിച്ചെത്തിയെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൊലീസ് അറിയിച്ചു. പരിക്കോ വാഹനങ്ങൾക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ല.
പാറ വീണു; അൽ സുഹുബ് വിശ്രമകേന്ദ്രത്തിലേക്ക് റോഡുകൾ അടച്ചുഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് വിശ്രമകേന്ദ്രത്തിന്റെ അകത്തേക്കും പുറത്തേക്കും കടക്കാൻ ഷാർജയിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയും സൗകര്യമൊരുക്കി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, ആസൂത്രണ വകുപ്പ്, നാഷനൽ ആംബുലൻസ്, ഖോർഫക്കാൻ മുനിസിപ്പാലിറ്റി, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ദൗത്യം കൈവരിച്ചത്. 2021 ജൂലൈയിലാണ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ വിനോദ സഞ്ചാര വിശ്രമ കേന്ദ്രം തുറന്നുകൊടുത്തത്. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഖോർഫക്കാന്റെ വിശാല തീരം ഇവിടെനിന്ന് കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.