ദുബൈ: ഭൂകമ്പം ബാധിച്ച സിറിയയിലേക്കും തുർക്കിയയിലേക്കും കൂടുതൽ സഹായം അയച്ച് യു.എ.ഇ. ഗാലൻഡ് നൈറ്റ്-2 ഓപറേഷന്റെ ഭാഗമായി വിമാനമാർഗം സിറിയയിലേക്ക് 44 കാർഗോകൂടി അയച്ചു.
ഇതിൽ 1630 ടൺ വസ്തുക്കളുണ്ട്. ഇതിനു പുറമെ തുർക്കിയയിലേക്ക് 34 കാർഗോയിലായി 447 ടൺ വസ്തുക്കളും അയച്ചു. ഭക്ഷ്യ വസ്തുക്കൾ, ചികിത്സ ഉപകരണങ്ങൾ, മരുന്നുകൾ, ടെന്റ് എന്നിവയാണ് അയച്ചത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് സിറിയയിലേക്കും തുർക്കിയയിലേക്കും ഏറ്റവും കൂടുതൽ സഹായം നൽകിയത് യു.എ.ഇയാണ്. ഇതുവരെ 160 ദശലക്ഷം ഡോളറിന്റെ സാമ്പത്തികസഹായമാണ് നൽകിയത്. ഇതിനു പുറമെ, ഫീൽഡ് ആശുപത്രികൾ സ്ഥാപിച്ചും രക്ഷാപ്രവർത്തനം നടത്തിയും യു.എ.ഇ സേന സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.