ദുബൈ: ദുരിതം നേരിടുന്ന ഫലസ്്തീനികളെ സഹായിക്കാൻ യു.എ.ഇ ഗസയിലേക്ക് 20 ആംബുലൻസ് അയച്ചു. മെഡിക്കൽ ഉപകരണങ്ങൾ ഉൾപെട്ട ആംബുലൻസാണ് എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ നേതൃത്വത്തിൽ അയച്ചത്.
റഫ അതിർത്തിവഴിയാണ് സഹായം എത്തിച്ചത്. ഫലസ്തീൻ ജനതയെ സഹായിക്കാ യു.എ.ഇ എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും സാമൂഹിക സാഹചര്യങ്ങളെ മറികടക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം 960 ടൺ മെഡിക്കൽ സഹായവും 20,000 കുടുംബങ്ങൾക്കുള്ള ഭക്ഷണവും ഗസയിൽ എത്തിച്ചിരുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 58,000 ഡോസ് സ്പുട്നിക് വാക്സിനും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.