വിമാനത്താവളത്തിലെ റാപിഡ്​ പരിശോധന ഒഴിവാക്കി ​ൈഫ്ല ദുബൈ

ദുബൈ: ഇന്ത്യയിലേക്ക്​ യാത്ര ​െചയ്യുന്നവർക്ക്​ റാപിഡ്​ പരിശോധന ഒഴിവാക്കി ​ൈഫ്ല ദുബൈ. ദുബൈ വിമാനത്താവളത്തിൽ നടത്തിയിരുന്ന അതി​േ​വഗ പരിശോധനയാണ്​ ​ൈഫ്ല ദുബൈ ഒഴിവാക്കിയത്​. ടിക്കറ്റെടുത്ത്​ മാസ്​കും ധരിച്ച്​ വന്നാൽ ​ൈഫ്ല ദുബൈയിൽ യാത്ര ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ, മറ്റു​ വിമാനക്കമ്പനികളൊന്നും ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് റാപിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞദിവസം ഈ പരിശോധന വിമാനത്താവളത്തിൽ നിന്ന് ദുബൈ ശബാബ് അൽഅഹ്​ലി ഫുട്ബാൾ ക്ലബിലേക്ക് മാറ്റി. ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഫ്ലൈ ദുബൈയുടെ പ്രഖ്യാപനം യാത്രക്കാർക്ക്​ ആശ്വാസമാകുന്നത്​.

അതേസമയം, വെള്ളിയാഴ്​ച മുതൽ അബൂദബി, ഷാർജ വിമാനത്താവളത്തിൽനിന്ന്​ യാത്ര ചെയ്യുന്നവർക്ക്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണെന്ന്​ എയർ ഇന്ത്യ അറിയിച്ചിരുന്നു. 96 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലമാണ്​ ഹാജരാക്കേണ്ടത്​​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.