അബൂദബി: യെമനിൽ ബുധനാഴ്ച മരിച്ച യു.എ.ഇ സൈനികൻ അബ്ദുല്ല അഹ്മദ് ആൽ ഹസനിയുടെ മൃതദേഹം ഖബറടക്കി. ബനിയാസ് ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിൽ ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തു.
യെമനിലെ റെസ്റ്റോറിങ് ഹോപ് ഒാപറേഷെൻറ ഭാഗമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയോെടാപ്പം പ്രവർത്തിക്കുേമ്പാഴാണ് അബ്ദുല്ല അഹ്മദ് മരിച്ചത്. ആറ് മാസം മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. ഭാര്യ ഗർഭിണിയാണ്. ആറ് വർഷമായി അബ്ദുല്ല അഹ്മദ് യു.എ.ഇ സായുധ സേനയിൽ സേവനമനുഷ്ടിക്കുന്നു.
വ്യാഴാഴ്ചയാണ് മൃതദേഹം അബൂദബി അൽ ബതീൻ വിമാനത്താവളത്തിലെത്തിച്ചത്. പ്രത്യേക സൈനിക ബഹുമതിയോടെയാണ് മൃതദേഹം സ്വീകരിച്ചത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സന്നിഹതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.