യു.എ.ഇയിൽ സ്വദേശിവത്​കരണം ശക്​തമാക്കുന്നു; ഇമാറാത്തികളുടെ എണ്ണം നാല്​ ശതമാനമായി ഉയർത്തും

ദുബൈ: 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഈ വർഷം അവസാനത്തോടെ നാല്​ ശതമാനമായി ഉയർത്താൻ നിർദേശം. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി ​സെയ്​ഫ്​ അൽ സുവൈദിയാണ്​ ഇക്കാര്യം അറിയിച്ചത്​. സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ഇമാറാത്തി ജീവനക്കാരുടെ എണ്ണം​ ഉയർത്തണമെന്നും നിർദേശം നൽകി. അടുത്ത വർഷം തുടക്കത്തിൽ നാല്​ ശതമാനത്തിൽ എത്തിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്നും നിർദേശം നൽകി.

അടുത്ത വർഷം മുതൽ പിഴയും വർധിക്കും. ഓരോ വർഷവും 1000 ദിർഹം വീതമാണ്​ പിഴ വർധിക്കുന്നത്​. ഇതോടെ ഓരോ മാസവും 7000 ദിർഹമാകും പിഴ. നിലവിൽ മാസത്തിൽ 6000 ദിർമും വർഷത്തിൽ 72,000 ദിർഹമുമാണ്​ പിഴ. 2026ഓടെ ഇമാറാത്തികളുടെ എണ്ണം 10 ശതമാനമാക്കാനാണ്​ ലക്ഷ്യം.

അതേസമയം, ഇമാറാത്തികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക്​ പ്രത്യേക ആനുകൂല്യവും നൽകുന്നുണ്ട്​. രണ്ട്​ ശതമാനം ഇമാറാത്തികളെ നിയമിക്കുന്ന കമ്പനികളിൽ സ്വദേശി, ജി.സി.സി പൗരൻമാരെ നിയമിക്കുമ്പോൾ വർക്ക്​ പെർമിറ്റിന്​ പണം നൽകേണ്ടതില്ല. ഇരട്ടി സ്വദേശികളെ നിയമിക്കുന്നവർക്കും വർക്ക്​ പെർമിറ്റിന്​ ഇളവുണ്ടാകും.

Tags:    
News Summary - UAE strengthening indigenization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.