ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സൈക്ലിങ് ചാമ്പ്യൻഷിപ്പായ യു.എ.ഇ ടൂർ ഇന്ന് സമാപിക്കും. ആറ് സ്റ്റേജുകൾ പിന്നിടുമ്പോൾ മുൻ ചാമ്പ്യൻ തദേജ് പൊഗാകർ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. അതേസമയം, വെള്ളിയാഴ്ച നടന്ന എക്സ്പോ സ്റ്റേജിൽ ചെക്ക് റിപ്പബ്ലിക്കിന്റെ 19കാരൻ മാതിയാസ് വാസിക് അപ്രതീക്ഷിത വിജയം നേടി. ഇന്ന് അൽ ജാഹിലി ഫോർട്ടിൽനിന്ന് തുടങ്ങി ജബൽ ഹഫീത്ത് വരെ നടക്കുന്ന 148 കിലോമീറ്റർ റൈഡാണ് ലോകവിജയിയെ തീരുമാനിക്കുന്നത്.
യു.എ.ഇ ടൂറിലെ ഏതെങ്കിലുമൊരു സ്റ്റേജിൽ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡോടെയാണ് വാസിക് ഇന്നലെ ജേതാവായത്. എക്സ്പോയിൽനിന്ന് തുടങ്ങി ദുബൈ നഗരം കറങ്ങി 180 കിലോമീറ്റർ വരുന്ന സ്റ്റേജാണ് ഇന്നലെ നടന്നത്. 3:58:10 മണിക്കൂറിലാണ് വാസിക് ഫിനിഷിങ് ലൈൻ തൊട്ടത്. പോൾ ലാപെറിയ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദിമിത്രി സ്ട്രാകോവ് മൂന്നാം സ്ഥാനം നേടി.
ജനറൽ ക്ലാസിഫിക്കേഷനിലും യങ് റൈഡറിലും പൊഗാകറാണ് മുന്നിട്ട് നിൽക്കുന്നത്. ഫിലിപ്പോ ഗന്ന, അലക്സാണ്ടർ വ്ലാസോവ് എന്നിവർ തൊട്ടുപിറകിലുണ്ട്. പൊയന്റ് ക്ലാസിഫിക്കേഷനിൽ ജാസ്പർ ഫിലിപ്സനും സ്പ്രിന്റിൽ ദിമിത്രി സ്ട്രാകോവും മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.