ദുബൈ: ഏഴു ദിവസമായി യു.എ.ഇയുടെ അഞ്ച് എമിറേറ്റുകളിലായി അരങ്ങുതകർന്ന ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പായ യു.എ.ഇ ടൂറിൽ തദേജ് പോഗാകറിന് കിരീടം.ഇമാറാത്തിെൻറ സ്വന്തം ടീമായ ടീം യു.എ.ഇ എമിറേറ്റ്സിെൻറ താരമായ പൊഗാകർ അവസാന മൂന്നു ദിനത്തിലെ കുതിപ്പിലൂടെയാണ് ആധികാരിക ജയം സ്വന്തമാക്കിയത്. ടൂർ ഡി ഫ്രാൻസ് ചാമ്പ്യനായ ഈ സ്ലോവാക്യക്കാരെൻറ ഈ സീണിലെ ആദ്യ കിരീടമാണിത്. പിന്നാലെ ആദം യാറ്റ്സ്, ജൊആവോ അൽമെയദ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി തുടർന്ന ലീഡ് ഇന്നലെയും നിലനിർത്താനായതാണ് പൊഗാകറിെൻറ വിജയത്തിൽ നിർണായകമായത്.കഴിഞ്ഞവർഷം കൈപിടിയിൽനിന്ന് നഷ്ടമായ കിരീടമാണ് 22കാരൻ ഇത്തവണ തിരിച്ചുപിടിച്ചത്.
കഴിഞ്ഞ സീസണിൽ താരങ്ങൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിന് പിന്നാലെ അഞ്ചാം സ്റ്റേജിൽ വെച്ച് ടൂർ നിർത്തിയിരുന്നു. അതുവരെയുള്ള ലീഡ് പരിഗണിച്ച് വിജയിയെ നിശ്ചയിച്ചപ്പോൾ െപാഗാകറിെൻറ സ്ഥാനം രണ്ടാമതായിപ്പോയി. ആദം യാറ്റ്സ് ആയിരുന്നു ഒന്നാമൻ. ഇക്കുറി യാറ്റ്സിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയിരുന്നതായാണ് െപാഗാകറിെൻറ കിരീടധാരണം. എന്നാൽ, കഴിഞ്ഞവർഷം യങ് റൈഡർ കിരീടം പൊഗകറിനായിരുന്നു.അതേസമയം, ശനിയാഴ്ച നടന്ന ഏഴാം സ്റ്റേജിൽ കാലെബ് ഇവാൻ ജേതാവായി. അബൂദബിയിൽ നടന്ന 165 കിലോമീറ്റർ സ്റ്റേജിൽ 44.436 കിലോമീറ്റർ വേഗത്തിലായിരുന്നു കാെലബിെൻറ പാച്ചിൽ.
3.18.29 മണിക്കൂർകൊണ്ട് ഫിനിഷ് ചെയ്തു. സാം ബെന്നറ്റ്, ഫിൽ ബോഹസ് എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. ദുബൈ, അബൂദബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിലൂടെ 1045 കിലോമീറ്ററായിരുന്നു യു.എ.ഇ ടൂർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.