?? ??? ??????????

പാരമ്പര്യ യു.എ.ഇ കല ‘അൽ ആസി’ യുനെസ്​കോ പൈതൃക പട്ടികയിൽ 

അബൂദബി: യു.എ.ഇയുടെ പാരമ്പര്യ രംഗകലയായ ‘അൽ ആസി’യെ ​െഎക്യരാഷ്​ട്ര സഭ വിദ്യാഭ്യാസ^ശാസ്​ത്ര^സാംസ്​കാരിക സംഘടനയുടെ (യുനെസ്​കോ) സാംസ്​കാരിക പട്ടികയിൽ ഉൾപ്പെടുത്തി. അടിയന്തര പരിരക്ഷ ആവശ്യമുള്ള അന്യംനിൽക്കുന്ന സാംസ്​കാരിക പൈതൃകം’ വിഭാഗത്തിലാണ്​ ഇതിനെ ഉൾപ്പെടുത്തിയത്​. ശനിയാഴ്​ച ദക്ഷിണ കൊറിയയിലെ ജേജു ​ദ്വീപിൽ നടന്ന, അന്യംനിൽക്കുന്ന സംസ്​കാര​ങ്ങളെ സംരക്ഷിക്കുന്നതിനുള്ള അന്തർ സർക്കാർ കമ്മിറ്റിയുടെ 12ാമത്​ യോഗത്തിലാണ്​ ഇതിനുള്ള തീരുമാനമെടുത്തത്​. യു.എ.ഇ സംസ്​കാരവും ഇമാറാത്തി സമൂഹത്തെയും പ്രതിഫലിപ്പിക്കുന്ന പ്രധാനപ്പെട്ട കലയാണ്​ അൽ ആസി. അൽ മജ്​ലിസ്​, അറേബ്യൻ കാപ്പി ഖഹ്​വ, സമൂഹ ഫാൽക്കൺറിയായ അൽ റസ്​ഫ, അൽ തഗ്​റൂദ, അൽ അയാല എന്നിവ നേരത്തെ യുനെസ്​കോ സാംസ്​കാരിക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്​.
Tags:    
News Summary - UAE traditional art Al Asi in UNESCO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.