യു.എ.ഇ യാത്ര വിലക്ക്​ തുടരും; അറിയിപ്പുണ്ടാകുന്നത്​ ​വരെ സർവീസില്ലെന്ന്​​ അധികൃതർ

ദുബൈ: ഇന്ത്യൻ യാത്രക്കാരുടെ യു.എ.ഇയിലേക്കുള്ള യാത്ര വിലക്ക്​ തുടരും. നിലവിലെ സ്​ഥിതി തുടരുമെന്നും അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ വ്യക്​തമാക്കി. ഇതോടെ, ഉടൻ യു.എ.ഇയിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റു.

അതേസമയം, ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയ​ിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്നും വ്യക്​തമായ യാത്രാ പ്രോ​ട്ടോകോൾ ലഭിച്ച ശേഷം സർവീസ്​ പുനരാരംഭിക്കുമെന്നും​ എമിറേറ്റ്​സ്​ എയർലൈൻ അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാരുടെ ചോദ്യങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂൺ 23 മുതൽ സർവീസ്​ തുടങ്ങുമെന്നായിരുന്നു എമിറേറ്റ്​സ്​ അറിയിച്ചിരുന്നത്​. എന്നാൽ, രണ്ട്​ ദിവസമായിട്ടും സർവീസ്​ തുടങ്ങാത്തതിനെ തുടർന്ന്​ യാത്രക്കാർ ട്വിറ്റർ വഴി ചോദ്യമുന്നയിച്ചപ്പോഴാണ്​ എമിറേറ്റ്​സ്​ മറുപടി നൽകിയത്​.

Tags:    
News Summary - UAE travel ban to continue service would not be available until further notice says Authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.