അബൂദബി: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ വിയോഗം ഒരു കുടുംബാംഗത്തിെൻറ നഷ്ടമാണ് അയൽക്കാരിയായ അഞ്ജു ആനി ബിജുവിന് ഉണ്ടാക്കിയത്. വീട്ടിലെ അംഗത്തെ പോലെ യായിരുന്നു മാണിസാറെന്ന് അഞ്ജു പറഞ്ഞു. അദ്ദേഹത്തിെൻറ വീട്ടിലെത്തിയാൽ ഏതു പ്രധാ ന യോഗത്തിൽ പെങ്കടുക്കുകയാണെങ്കിലും വിശേഷം അന്വേഷിക്കുകയും ചെയ്യുമായിരുന്നുവെന്ന് ജിബാൽ ട്രേഡിങ് കമ്പനി സെയിൽസ് മാനേജർ ബിജു സെബാസ്റ്റ്യെൻറ ഭാര്യയായ അഞ്ജു ഒാർക്കുന്നു.
ഏതു സമയത്തും മാണിസാറിെൻറ വീട്ടിലേക്ക് കയറിച്ചെല്ലാൻ അഞ്ജുവിെൻറ വീട്ടുകാർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. മാണിസാറിെൻറ വീടുപണി നടക്കുേമ്പാൾ അഞ്ജുവിെൻറ വീട്ടിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. അച്ഛനും അമ്മയുമൊക്കെ ലക്ഷദ്വീപിലായിരുന്നതിനാൽ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അഞ്ജു പറഞ്ഞു. ഒന്നര വർഷത്തോളം അവർ വീട്ടിൽ താമസിച്ചു. തങ്ങളുടെ വീട്ടിലെ എല്ലാ വിശേഷാവസരങ്ങളിലും അദ്ദേഹത്തിെൻറ സാന്നിധ്യമുണ്ടായിരുന്നു. പാല സെൻറ് തോമസ് ചർച്ചിൽ വെച്ച് അഞ്ജു വിവാഹിതയായപ്പോൾ മാണിസാറെത്തി ആശംസ നേർന്നു.
എല്ലാ ഞായറാഴ്ചയും മാണിസാർ പാലായിൽ വന്നിരുന്നു. പള്ളിയിൽ എന്നും ഒരേ സ്ഥലത്താണ് ഇരിക്കുക. ഭാര്യയും കൂടെയുണ്ടാകും. മാണിസാർ വീട്ടിലുണ്ടാകുന്ന ദിവസങ്ങളിലെല്ലാം നിരവധി പേരാണ് അവിടെയെത്തുക. എല്ലാവർക്കും വലിയ പിന്തുണയാണ് അദ്ദേഹം നൽകിയിരുന്നതെന്നും അഞ്ജു പറഞ്ഞു. 15 വർഷമായി അഞ്ജുവും കുടുംബവും യു.എ.ഇയിലുണ്ട്. നേരത്തെ ദുബൈയിലായിരുന്നു. അബൂദബിയിലേക്ക് മാറിയിട്ട് നാല് വർഷമായി. വിദ്യാർഥികളായ അനീറ്റ ആൻ, ടിയാര തെരേസ്, എലൈൻ റോസ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.