ദുബൈ: കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തില്ല മുട്ടം സ്വദേശി വള്ളിയോട്ട് ഹംസൂട്ടി നീണ്ട 4 0 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതം നയിക്കാൻ നാട്ടിലേക്ക് തിരിച്ചു. ചെറു പ്രായത്തിൽ തന്നെ പ്രവാസിയായ ഇദ്ദേഹം ബോംബേയിലും കൽക്കത്തയിലും ജോലി ചെയ്ത ശേഷമാണ് യു.എ.ഇക്ക് വരുന്നത്.
1979ൽ അബൂദബി ഡിഫൻസിൽ ജോലിക്ക് പ്രവേശിച്ച അദ്ദേഹം കാൽനൂറ്റാണ്ട് അവിടെ സേവനം അനുഷ്ഠിച്ച ശേഷമാണ് ദുബൈയിലേക്ക് വന്നത്. യു.എ.ഇ. ധനകാര്യ വകുപ്പ് മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദിെൻറ സ്റ്റാഫ് ഓഫീസിൽ 15 വർഷമായി പ്രവർത്തിച്ചുവരുകയാണ്.
മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയിലും ചിരന്തന സാംസ്കാരിക വേദിയിലും അംഗമായിരുന്നു. യു.എ.ഇ.യുടെ വളർച്ച നേരിട്ട് കാണുവാനും, അതിൽ പങ്കാളിയാവുവാൻ സാധിച്ചതിലുള്ള സന്തോഷം എന്നും ഓർമ്മയിൽ നിൽക്കുമെന്നും ഈ രാജ്യത്തിെൻറ സൈന്യത്തിനും നായകർക്കും വേണ്ടി സേവനം ചെയ്യാനായത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും ഹംസൂട്ടി പറഞ്ഞു. മുട്ടം വെങ്ങര സ്വദേശി പുന്നക്കൻ അസ്മയാണ് ഭാര്യ. ശൈഖ് ഹംദാൻ ബിൻ മുഹമ്മദിെൻറ നാദൽശേബ ക്ലബ്ബിൽ ജോലി ചെയ്യുന്ന ഹാഷിക്ക് ,ദുബൈ സുൽത്താൻ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഹാഷിഫ്, നാട്ടിൽ ക്രസൻറ് കോളേജ് ജോലി ചെയ്യുന്ന അഫ്ളൽ മാടായി, വാദിഹുദ വിദ്യാർത്ഥി അർഷദ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.