യു.എ.ഇ വിസ വിലക്ക്​ നീട്ടി

ദുബൈ: യു.എ.ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട് ടിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാൽ, ഇവരുടെ വിസയുടെ കാലാവധി അവസാനിച്ചാലും വിസ റദ്ദാവില്ല.

അതേ സമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന്​ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. ഇതിനായി എമിറേറ്റ്സും ഇത്തിഹാദും ഈമാസം അഞ്ച് മുതൽ പ്രത്യേക സർവീസുകൾ നടത്തും. ഈ വിമാനങ്ങൾ തിരിച്ച് ആളെ കൊണ്ടുവരില്ല

Latest Video

Full View
Tags:    
News Summary - UAE Visa ban extended-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.