അബൂദബി: വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന െതാഴിലന്വേഷകർക്ക് പൊതുമാപ്പിെൻറ ഭാഗമായുള്ള ആറു മാസ വിസ അനുവദിച്ച് തുടങ്ങി. അബൂദബി എമിറേറ്റിലാണ് ഇത്തരത്തിലുള്ള ആദ്യ വിസ ഇഷ്യു ചെയ്തത്. ആഗസ്റ്റ് ആറിന് ബംഗ്ലാദേശ് സ്വദേശിയാണ് ആദ്യ വിസ കൈപ്പറ്റിയത്. ദുബൈയിൽ ആഗസ്റ്റ് 15ന് ശേഷമേ ഇത്തരം വിസാ നടപടികളിലേക്ക് കടക്കൂ എന്നാണ് അറിയുന്നത്.
അബൂദബി നാച്വറലൈസേഷൻ-റെസിഡൻസി അഡ്മിനിസ്ട്രേഷൻ ഇഷ്യൂ ചെയ്ത വിസയിൽ തൊഴിൽ എന്ന കോളത്തിൽ ജോലിയില്ല എന്നും സ്പോൺസറുടെ പേരിെൻറ കോളത്തിൽ തൊഴിലന്വേഷക വിസയുടെ സ്പോൺസർ എന്നുമാണ് ചേർത്തിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുകയും ഇവിടെ തന്നെ ജോലി കണ്ടെത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് യു.എ.ഇ മന്ത്രിസഭ അനുവദിക്കാൻ തീരുമാനിച്ചതാണ് ആറ് മാസ വിസ. തൊഴിലന്വേഷകർക്ക് ഏറെ അനുഗ്രഹമാകുന്നതാണ് ഇത്. സ്വന്തം സ്പോൺസർഷിപ്പിലാണ് ഇവർക്ക് ആറു മാസ വിസ അനുവദിക്കുകയെന്ന് െഎഡൻറിറ്റി-സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
യു.എ.ഇ മുമ്പും നിരവധി തവണ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമായാണ് നിയമലംഘകർക്ക് ജോലി അന്വേഷിച്ച് കണ്ടെത്തി രാജ്യത്ത് തന്നെ തുടരാവുന്ന വിസ അനുവദിക്കുന്നത്. പൊതുമാപ്പിന് അപേക്ഷിക്കുന്നവർക്ക് നിലവിൽ തൊഴിൽ വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഉടൻ റെസിഡൻസി വിസയിലേക്ക് മാറാൻ സാധിക്കും. എന്നാൽ, ജോലി കണ്ടെത്താതിരിക്കുകയും കൂടുതൽ തൊഴിലന്വേഷണത്തിനായി രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കാണ് ആറു മാസ വിസ അനുഗ്രഹമാകുന്നത്. വിസാ കാലാവധിയായ ആറു മാസത്തിനിടെ സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ തൊഴിൽ തേടാം.
ജോലി ലഭിച്ചാലുടൻ പുതിയ റെസിഡൻസി വിസയിലേക്ക് മാറാം. ആറ് മാസം കൊണ്ട് ജോലി കണ്ടെത്താൻ സാധിക്കാത്തവർ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.