ദുബൈ: ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടായി യു.എ.ഇയുടെ പാസ്പോർട്ട്. നൊമാദ് കാപിറ്റലിസ്റ്റ് പുറത്തിറക്കിയ ഇൻഡക്സിലാണ് യു.എ.ഇ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞവർഷം 35ാം സ്ഥാനത്തായിരുന്ന യു.എ.ഇ 110.50 സ്കോറുമായാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 108 സ്കോറുമായി ലക്സംബർഗാണ് രണ്ടാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡ്, അയർലൻഡ്, പോർചുഗൽ, ജർമനി, ചെക്ക് റിപ്പബ്ലിക്, ന്യൂസിലൻഡ്, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചു.
വിസരഹിത യാത്ര, പൗരന്മാരുടെ നികുതി, ഇരട്ട പൗരത്വം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയവ വിലയിരുത്തിയാണ് ഇൻഡക്സ് തയാറാക്കിയത്. യു.എ.ഇയിൽനിന്ന് മറ്റുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യം, യാത്രാ സ്വാതന്ത്ര്യം, രാജ്യത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷം, മികച്ച നികുതി സംവിധാനം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് യു.എ.ഇയുടെ പാസ്പോർട്ടിന് ഒന്നാം സ്ഥാനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.