അബൂദബി: ഇമറാത്തി ഗതാഗത നെറ്റ്വർക് കമ്പനിയായിരുന്ന ‘കറീമി’നെ അന്താരാഷ്ട്ര ക മ്പനിയായ ഉബർ ഏറ്റെടുത്ത നടപടിക്ക് യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിെൻറ അംഗീകാരം. സാമ്പത്തികമന്ത്രി സുൽത്താൻ ബിൻ സഇൗദ് അൽ മൻസൂറി മന്ത്രിതല ഉത്തരവിലൂടെയാണ് ഇടപാടിന് അംഗീകാരം നൽകിയത്.
ആധുനിക സാേങ്കതികവിദ്യകളുടെ വികാസത്തിെൻറയും പുരോഗതി പ്രാപിച്ച സേവനങ്ങളുടെയും പശ്ചാത്തലത്തിൽ ലോകത്തുടനീളം പൊതു ഗതാഗത മേഖല വലിയ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് സുൽത്താൻ ബിൻ സഇൗദ് അൽ മൻസൂറി യോഗത്തിൽ അഭിപ്രായപ്പെട്ടു.
വൈദഗ്ധ്യ സമന്വയം, മത്സരക്ഷമത, ആധുനിക സാേങ്കതികവിദ്യകൾ എന്നിവ ഉപഭോക്താക്കളുടെ താൽപര്യങ്ങളെ സംരക്ഷിക്കുകയും ഗതഗാത മേഖലയുടെ പുരോഗതിക്ക് കാരണമാകുകയും ചെയ്യുന്നു. മേഖലയിലും ആഗോളതലത്തിലും വിജയകരമായ നിരവധി സ്റ്റാർട്ടപ്പുകളുടെ ഭൂമികയാണ് യു.എ.ഇ. സംരംഭകത്വത്തെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും നവീനാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളെ രാജ്യം ആകർഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ സാമ്പത്തിക മന്ത്രാലയം വാണിജ്യകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ബുട്ടി അൽ മുഹൈരി, ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. ഹാഷിം അൽ നുെഎമി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.