അബൂദബി: യുക്രെയ്ന് യുദ്ധം കിഴക്കുപടിഞ്ഞാറ് വിഭജനത്തിനു കാരണമായെന്നും ഭിന്നതകള്‍ അവസാനിപ്പിക്കാന്‍ യു.എ.ഇക്കൊപ്പം പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.അബൂദബിയില്‍ നടക്കുന്ന ചതുര്‍ദിന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം രണ്ടുതരം വിഭജനമാണ് നേരിടുന്നത്. അതിലൊന്ന് യുക്രെയ്ന് യുദ്ധംമൂലമുള്ള കിഴക്കുപടിഞ്ഞാറന്‍ വിഭജനവും രണ്ടാമത്തേത് വികസനകേന്ദ്രീകൃത തെക്കുവടക്ക് വിഭജനവുമാണ്.
യു.എ.ഇ പോലുള്ള രാജ്യങ്ങളുടെ സഹകരണത്തോടെ തര്‍ക്കപരിഹാരത്തിന് പങ്കുവഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് വിശ്വാസം. രാഷ്ട്രീയ അസന്തുലിതാവസ്ഥയും സാമ്പത്തിക അസന്തുലിതാവസ്ഥയും നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഏറ്റവും കഠിനമായ തര്‍ക്കങ്ങളിലൊന്ന് സാംസ്കാരിക അസന്തുലിതാവസ്ഥയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുക്രെയ്ന്-റഷ്യയുദ്ധം എത്രയുംവേഗം തീരണമെന്നതാണ് ഏവരുടെയും താല്പര്യമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.രാഷ്ട്രീയമായല്ലാതെ ഈ തര്‍ക്കം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.