ദുബൈ: ഉമ്മുൽഖുവൈൻ എമിറേറ്റിൽ റമദാനിൽ മൂന്നു ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ച കൂടിയാണ് അവധി നൽകിയിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9മുതൽ ഉച്ച 2.30വരെയാണ് എമിറേറ്റിൽ റമദാനിലെ ഔദ്യോഗിക പ്രവൃത്തിസമയം.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ലയുടെ നിർദേശമനുസരിച്ചാണ് വെള്ളിയാഴ്ച കൂടി അവധി നൽകിയിരിക്കുന്നത്.
ഈ വർഷം ആദ്യം മുതലാണ് യു.എ.ഇയിൽ പ്രവൃത്തി സമയം രണ്ടര ദിവസമായി നിജപ്പെടുത്തിയിരുന്നത്. വെള്ളി പകുതി ദിവസവും ശനി, ഞായർ മുഴു ദിവസവുമാണ് നിലവിലെ വാരാന്ത്യ അവധി. എന്നാൽ ഷാർജയിൽ വെള്ളിയാഴ്ച സമ്പൂർണ അവധിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.