ഉംറ തീർഥാടകൻ മരണപ്പെട്ടു

ദുബൈ: ഉംറക്ക് പോയ കരുനാഗപ്പള്ളി സ്വദേശി മദീനയിൽ മരണപ്പെട്ടു. മകനോടൊപ്പം ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞ്(73)ആണ് മരിച്ചത്. ഇൗ മാസം ഏഴിന് ദുബൈയിൽ നിന്ന് പുറപ്പെട്ട യർമൂക് ഉംറ ഗ്രൂപ്പിലെ അംഗമായിരുന്നു.

മദീനയിൽ എത്തി റൗദാ സന്ദർശനത്തിനു ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉംറക്ക് പോകണം എന്ന നിർബന്ധത്താൽ മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് തീർഥാടനത്തിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും.

മക്കൾ: മജീദ് കുഞ്ഞ്, ലൈലാ ബീവി, ജാസ്മി ബീവി, റാഹിദ ബീവി. മരുമക്കൾ: ജമാലുദ്ദീൻ, മൊയീതീൻ കുഞ്ഞ്, ജാസ്മി, നാസർ.

Tags:    
News Summary - umra devotee passed away -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.