ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരെ ചരിത്രവിജയവുമായി യു.എ.ഇ ഫൈനലിൽ. വെള്ളിയാഴ്ച ദുബൈയിലെ ഐ.സി.സി ക്രിക്കറ്റ് അക്കാദമിയിൽ നടന്ന സെമിഫൈനലിൽ പാകിസ്താനെ 11 റൺസിന് തോൽപിച്ചാണ് യു.എ.ഇ ഫൈനൽ ബെർത്ത് നേടിയത്. ക്രിക്കറ്റ്
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഇതാദ്യമായാണ് യു.എ.ഇ അണ്ടർ 19 ഏഷ്യകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ 49.3 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായിരുന്നു. ക്യാപ്റ്റൻ അയാൻ അഫ്സൽ ഖാൻ (55), ഓപണർ ആര്യൻസ് ശർമ (46), ഇതാൻ ഡിസൂസ (37) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും യു.എ.ഇക്ക് മികച്ച സ്കോർ കണ്ടെത്താനായിരുന്നില്ല. എന്നാൽ, ചെറിയ സ്കോർ പിന്തുടർന്ന പാകിസ്താനും പിഴച്ചു. 182 റൺസെടുക്കുന്നതിനിടെ പാക് ടീമിലെ എല്ലാവരും പുറത്തായി.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശാണ് യു.എ.ഇയുടെ എതിരാളികൾ. സെമിഫൈനലിൽ ഇന്ത്യയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.