ദുബൈ: സൗദി അറേബ്യ ഉൾപ്പെടെ ജി.സി.സിയിലെ ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പാക്കാന്‍ തീരുമാനം. അബൂദബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒറ്റ വിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറു ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അൽ മർറി അറിയിച്ചു.
ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജി.സി.സി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും ഇതുസംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ രാജ്യങ്ങളാണ് ഈ വിസയുടെ പരിധിയില്‍ വരിക. വിസ നിലവില്‍ വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. ജി.സി.സി രാജ്യങ്ങളിലെ വിനോദസഞ്ചാര മേഖലക്ക് പുതിയ തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.