ഗൾഫിൽ ഇനി കെട്ടിടനിർമാണത്തിന് ഏകീകൃത കോഡ്

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കെട്ടിടനിർമാണങ്ങൾക്ക് ഏകീകൃത പൊതുവ്യവസ്ഥയാണുണ്ടാവുക. ജി.സി.സി രാജ്യങ്ങളിലെ മുനിസിപ്പൽ മന്ത്രിമാരുടെ റിയാദിൽ നടന്ന 25ാമത്​ യോഗത്തിലാണ്​ ഏകീകൃത ഗൾഫ്​ ബിൽഡിങ്​ കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്. സൗദി മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന നിർമാണ മന്ത്രി മാജിദ് ബിൻ അബ്​ദുല്ല അൽഹുഖൈലി​ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഗൾഫ്​ രാജ്യങ്ങളിലെ മുനിസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കു​ പുറമെ ജി.സി.സി ജനറൽ സെക്രട്ടറി ഡോ. നാഇഫ്​ ഫലാഹ്​ മുബാറക്​ അൽഹജ്​റഫും പ​​ങ്കെടുത്തു. സംയുക്ത ഗൾഫ് മുനിസിപ്പൽ പ്രവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനും ജി.സി.സി രാഷ്ട്രങ്ങളിലെ നേതാക്കളുടെ പിന്തുണയെ യോഗം പ്രശംസിച്ചു.

Tags:    
News Summary - Uniform code for building construction in Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.