കേന്ദ്ര ബജറ്റ്​; അവഗണനക്കെതിരെ പ്രതിഷേധം

കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ സ​മ്പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്ത്യ​ൻ സ​മ്പ​ദ്​ ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​ണെ​ന്ന്​ പ​റ​യു​മ്പോ​ഴും പ്ര​വാ​സി​ക​ളെ മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്​ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു

നിരന്തരമായ അവഗണന -പ്രവാസി ഇന്ത്യ

ബജറ്റിൽ പ്രവാസികളെ തീർത്തും അവഗണിച്ചതായി പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ്​ അഭിപ്രായപ്പെട്ടു. പ്രവാസികളെപ്പറ്റി ഒരു പരാമർശം പോലും നടത്താതെയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. അഞ്ചു കോടി പ്രവാസി വനിതകൾക്കായി നീക്കി വച്ചതൊഴിച്ചാൽ, പ്രവാസികളെ പറ്റെ അവഗണിച്ച ബജറ്റാണിത്. പ്രവാസികളുടെ ഉന്നമനത്തിനായി ഒരു പദ്ധതികളും ഉൾപ്പെടുത്താത്തത്​ ഈ സർക്കാരിന്‍റെ പ്രവാസികളോടുള്ള നിരുത്തരവാദപരമായ നീക്കമായെ കാണാൻ കഴിയൂ.

2022ൽ പ്രവാസികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 100 ശതകോടി ഡോളർ ഇന്ത്യയിലേയ്ക്കയച്ചു എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ പ്രവാസി ദിവസിൽ പറഞ്ഞു. കോവിഡിന് ശേഷമുള്ള പ്രതിസന്ധിക്കിടയിലും ഒരു വർഷത്തിനിടെ 12 ശതമാനം വർധനവ് പ്രവാസി പണവരവിലുണ്ടായി എന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യ പുരോഗതിയിൽ ഇത്ര ഭീമമായ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് ബജറ്റിൽ എന്താണ് നൽകിയത് എന്ന ചോദ്യം ഉയരണമെന്നും അദ്ദേഹം വ്യക്​തമാക്കി.

പ്രവാസി പ്രശ്നങ്ങൾക്ക്​ പരിഹാരമില്ല -ഇൻകാസ്​

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ത്ത ബ​ജ​റ്റാ​ണ്​ കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ അ​ജ്‌​മാ​ൻ ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന യാ​ത്ര ക്ലേ​ശ​വും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​വാ​സി​ക​ളോ​ട് ചെ​യ്യു​ന്ന അ​നീ​തി​യും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​നീ​തി​ക്കെ​തി​രെ പ്ര​വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ന​സീ​ർ മു​റ്റി​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്റ്റേ​റ്റ് വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മാ​നം ക​ണ്ടെ​ത്ത്, ട്ര​ഷ​ർ അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെരഞ്ഞെടുപ്പ് മുന്നൊരുക്ക നാടകം -എൻ.കെ. കുഞ്ഞഹമ്മദ്

തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുകൊണ്ടുള്ള ഗിമ്മിക്കുകൾ മാത്രമായി കേന്ദ്ര ബജറ്റ് അവതരണം മാറിയതായി ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്. ഇന്ത്യയിലെ സാധാരക്കാരായ മനുഷ്യരെ നേരിട്ടു ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി കാര്യങ്ങൾ അനുദിനം വർധിക്കുകയാണ്.

അക്കാര്യങ്ങളിലൊന്നും വേണ്ട ശ്രദ്ധ കൊടുക്കാത്ത ഈ ബജറ്റിനെ അമൃതകാല ബജറ്റെന്ന് വിളിക്കുന്നത് വിരോധാഭാസമാണ്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങളും സംബന്ധിച്ച്, യു.എ.ഇ സന്ദർശനം നടത്തിയ വി. മുരളീധരൻ അടക്കമുള്ള ഭരണ പ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. അ​വ പ​രി​ഗ​ണി​ക്കു​മെ​ന്നും പ​രി​ഹ​രി​ക്കു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ബ​ജ​റ്റി​ൽ അ​തി​ലൊ​ന്നു പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു.

പ്രവാസികളും ഇന്ത്യൻ പൗരൻമാർ -ജെ.സി.സി

കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കായി ഒരു രൂപ പോലും നീക്കിവെക്കാത്തത് പത്ത് കോടിയിൽ പരം വരുന്ന പ്രവാസികളോടുള്ള അവഗണനയാണെന്ന് ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) ഓവർസീസ് കമ്മിറ്റി ആരോപിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്ത്​ ലക്ഷം കോടിയിൽ പരം രൂപ പ്രവാസി നിക്ഷേപം ഈ വർഷം രാജ്യത്തെത്തിച്ച പ്രവാസികൾ ഇന്ത്യാക്കാരാണെന്ന് കേന്ദ്ര സർക്കാർ മറക്കരുത്. നാളിതുവരെ മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും പ്രസിഡന്‍റ്​ പി.ജി. രാജേന്ദ്രൻ, ജനറൽ സെകട്ടറി നജീബ് കടലാഴി, അനിൽ കൊയിലാണ്ടി എന്നിവർ ആവശ്യപ്പെട്ടു.


Tags:    
News Summary - union budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.