ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയന്‍ കോപ് ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും കമേഴ്സ്യല്‍ സെന്ററുകളിലും ഏറ്റവും ഉയര്‍ന്ന പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് അഡ്മിന് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എല്ലാ ശാഖകളിലും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുകയാണെന്ന് യൂനിയന്‍ കോപ് അഡ്മിന് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് ബിറെഗദ് അല്‍ഫലാസി വിശദീകരിച്ചു. എല്ലാ ഗുണഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രതിരോധ നടപടികളും അണുനശീകരണവും നടത്തുന്നകാര്യത്തില്‍ യൂനിയന്‍ കോപ് കര്‍ശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ തുടരുന്നതിനായി എല്ലാ ശാഖകളിലേക്കും ജീവനക്കാരുടെ താമസസ്ഥലങ്ങളിലേക്കും പ്രത്യേക ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളെല്ലാം കര്‍ശനമായി പാലിച്ചാണ് യൂനിയന്‍ കോപ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വന്‍തോതില്‍ ഗ്ലൗസുകളും മാസ്കുകളും എല്ലാ ബ്രാഞ്ചുകള്‍ക്കും നല്‍കിയിട്ടുണ്ട്. ഷോപ്പിങ് കാര്‍ട്ടുകളുടെ ഹാൻഡിലുകളില്‍ ഉപയോഗിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യുന്നതിന് ഒരു കമ്പനിയുമായി കരാറിലെത്തുകയും ചെയ്തു. ഷോപ്പിങ് കാര്‍ട്ടുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും അണുമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.