യൂനിയൻ കോപ്പ്​ ഇലക്​ട്രോണിക്​ ​ഒാഹരി ഇടപാടിന്​ മികച്ച മുന്നേറ്റം

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്​തൃ സംരംഭമായ യൂനിയൻ കോപ്പി​​െൻറ ഇലക്​ട്രോണിക്​ ഷെയർ ട്രേഡിങ്​ മി കച്ച വിജയം. മെയ്​ 22 മുതൽ നവംബർ ആദ്യവാരം വരെ അഞ്ചു മാസ കാലയളവിൽ 204 ദശലക്ഷം ദിർഹം മൂല്യമുള്ള 5760 ഇടപാടുകളാണ്​ ഒാൺലൈൻ മുഖേനെ നടന്നത്​.


ഒാഹരി ഉടമകൾക്ക്​ യാതൊരു സങ്കീർണതയും കാലതാമസവും ഇല്ലാതെ സുരക്ഷിതമായി ട്രേഡിങ്​ നടത്താൻ ഇലക്​ട്രോണിക്​ പ്ലാറ്റ്​ഫോം സ്വാതന്ത്ര്യമൊരുക്കുന്നതായി യൂനിയൻ കോപ്പ്​ ചെയർമാൻ മാജിദ്​ ഹമദ്​ റഹ്​മ അൽ ശംസി പറഞ്ഞു. 32,155 ഒാഹരി ഇടപാടുകളാണ്​ ശരാശി നടക്കുന്നത്​. ഇലക്​ട്രോണിക്​ ട്രേഡിങിന്​ 4133പേരാണ്​ രജിസ്​റ്റർ ചെയ്​തത്​.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ ​ഉച്ചക്ക്​ രണ്ടു മണി വരെ തത്​സമയ വിൽപന നടത്തുവാൻ ഇൻസ്​റ്റൻറ്​ ഇലക്​​ട്രോണിക്​ ട്രേഡിങ്​ വഴി സൗകര്യമൊരുങ്ങുമെന്ന്​ അൽ ശംസി വ്യക്​തമാക്കി. ദിവസേന 20,000 വരെ ഒാഹരികൾ വിൽക്കുവാൻ സാധിക്കും. വാങ്ങുന്ന ഒാഹരികൾക്ക്​ പരിധിയില്ല. കുറഞ്ഞത്​ 100 ഒാഹരികൾ വാങ്ങണം എന്ന നിബന്ധന 50 ആക്കി കുറച്ചതായും അതു വഴി എല്ലാ യു.എ.ഇ പൗരൻമാർക്കും സുപ്രധാനമായ ഇൗ സംരംഭത്തിൽ ഒാഹരി ഉടമകളാവാൻ അവസരം ലഭിക്കുമെന്നും ​യൂനിയൻ കോപ്പ്​ ചെയർമാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - union coop electronic share-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.