ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സ്ഥാപനമായ യൂനിയൻ കോപ്പിന് തുടർച്ചയായ ഏഴാം വർഷവും ദുബൈ ചേംബർ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി ലേബൽ. സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ജനങ്ങളുടെയും ഉന്നമനവും പ്രകൃതി പരിപാലനവുമുൾപ്പെടെ പ്രവർത്തനങ്ങളിലൂടെ സാമുഹിക ഉത്തരവാദിത്വ നിർവഹണത്തിൽ യൂനിയൻ കോപ്പ് പുലർത്തുന്ന നിഷ്കർഷതയാണ് പുരസ്കാരത്തിന് കാരണമായത്.
യൂനിയൻ കോപ്പ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡയറക്ടർ മുഹമ്മദ് ബിർറിഗാദ് ദുബൈ ചേംബർ ചെയർമാൻ മാജിദ് സൈഫ് അൽ ഗുറൈറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഉപ ഡയറക്ടർ ദരീൻ ജമാൽ അവിദയും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിെൻറ ഉത്തമ മാതൃകകൾ മുന്നോട്ടു വെച്ച് മറ്റു സ്ഥാപനങ്ങളെയും ഇൗ മേഖലയിൽ കൂടുതൽ ചെയ്യുവാൻ പ്രേരിപ്പിക്കുക കൂടി യൂനിയൻ കോപ്പ് ലക്ഷ്യമിടുന്നുവെന്ന് മുഹമ്മദ് ബിർറിഗാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.