ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംരംഭമായ യൂനിയൻ കോപ്പ് സ്മരണാ ദിനത്തിന്റെ ഭാഗമായി യു.എ.ഇ ര ക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. 17 ബ്രാഞ്ചുകളിലും ഇത്തിഹാദ് മാൾ, ബർഷാ മാൾ എന്നീ വ്യാപാര സമുച്ചയങ്ങളിലും യു.എ. ഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
യു.എ.ഇ രക്തസാക്ഷി സ്മരണ ദിനം മേഖലയുടെ സുസ്ഥിരത നിലനിർത്തുന്നതിനും നാടിനോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിനും ഇസ്ലാമിക മൂല്യങ്ങളിലൂന്നി പൊരുതിയ മഹാമനുഷ്യരുടെ ഒാർമപ്പെടുത്തലാണ്. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ആ മഹത്തുക്കൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് ഉടവു തട്ടാതെ മുന്നോട്ടു പോകുവാൻ ഇൗ ദിനം നമുക്ക് പ്രേരണയാകുമെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു.
പൂർവികരുടെ മഹാ പൈതൃകം എന്ന പ്രമേയത്തിൽ യു.എ.ഇ ദേശീയ ദിനവും യൂനിയൻ കോപ്പ് സമുചിതമായി ആഘോഷിക്കുന്നുണ്ട്്. ഉൽപന്നങ്ങൾക്ക് ഏറ്റവും മികച്ച വിലക്കിഴിവ് ഒരുക്കിയാണ് യൂനിയൻകോപ്പിെൻറ ദേശീയ ദിനാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.