ദുബൈ: യു.എ.ഇയിലെ വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപനം യൂനിയന്‍ കോപ് 30,000ത്തിലധികം അവശ്യ ഉല്പന്നങ്ങള്ക്ക് വിലക്കിഴിവ് നല്കുന്ന പ്രമോഷനുവേണ്ടി 18.5 കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു.
റമദാന് മാസത്തില്‍ പ്രമോഷനല്‍ കാമ്പയിനുകളിലൂടെ ഉല്പന്നങ്ങളുടെ വില നിലനിര്‍ത്തുന്നതില്‍ പ്രധാന ഘടകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് യൂനിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു.
ദുബൈയിലെ യൂനിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കമേഴ്സ്യല്‍ സെന്ററുകളിലും കാമ്പയിൻ ഓഫർ ലഭ്യമാണ്. 23 ശാഖകളും നാല് കമേഴ്സ്യല്‍ കേന്ദ്രങ്ങളും ഇതില്‍പ്പെടുന്നു. മാര്‍ച്ച് 13 മുതല്‍ മേയ് മൂന്നു വരെ 52 ദിവസത്തേക്കാണ് കാമ്പയിൻ. 2022ലെ വലിയ ഡിസ്കൗണ്ട് കാമ്പയിനായാണ് ഇതു കണക്കാക്കപ്പെടുന്നത്.
അരി, മാംസം, പൗള്‍ട്രി, കാന്‍ഡ് ഫുഡ്, പഴവര്‍ഗങ്ങളും പച്ചക്കറികളും, പ്രത്യേക റമദാന് ഉല്പന്നങ്ങള് തുടങ്ങിയവ പ്രമോഷനിലുണ്ട്. രാജ്യത്തെ സാംസ്കാരിക, ജനസംഖ്യ വൈവിധ്യങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ റമദാന് കാമ്പയിനില്‍ നിരവധി ഉല്പന്നങ്ങള് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ ഫലസി ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്റ്റോറുകളിലും വെബ് സ്റ്റോറുകളിലും 40,000 ഉല്പന്നങ്ങളാണ് ഓണ്‍ലൈനായി ഏതു സമയവും ലഭ്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.