75 ശതമാനം ഓഫറുമായി യൂനിയൻ കോപ്​

ദുബൈ: 3000ഓളം ഉൽപന്നങ്ങൾക്ക്​ 75 ശതമാനം ഓഫർ പ്രഖ്യാപിച്ച്​ യൂനിയൻ കോപ്​. 'ഫസ്റ്റ്​ കോൾ' എന്ന പേരിൽ നടക്കുന്ന പ്രൊമോഷൻ കാമ്പയിന്‍റെ ഭാഗമായാണ്​ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇലക്​ട്രോണിക്സ്​, ഭക്ഷണം, ഭക്ഷ്യ ഉൽപന്നങ്ങൾ, ​ഫ്രോസൻ ഫുഡ്​, ഓർഗാനിക്​, വീട്ടുപകരണങ്ങൾ തുടങ്ങിയവക്കെല്ലാം ഓഫറുണ്ട്​.

വെള്ളിയാഴ്ച മുതൽ 20 വരെയാണ്​ ഓഫർ. യൂനിയൻ കോപിന്‍റെ എല്ലാ ഔട്ട്​ലെറ്റുകളിലും ലഭിക്കും. അൽബർഷ മാൾ, അൽ വർഖ സിറ്റി മാൾ, അൽ ബർഷ സൗത്​ മാൾ, ഇത്തിഹാദ്​ മാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന യൂനിയൻ കോപുകളിലും ഓഫറുകളുണ്ടാകു.

ഉപഭോക്​താക്കളുടെ സംതൃപ്തിയും സന്തോഷവുമാണ്​ ലക്ഷ്യമെന്നും കാമ്പയിനായി 50 ലക്ഷം ദിർഹം മാറ്റിവെക്കുമെന്നും യൂനിയൻ കോപ്​ ഹാപിനസ്​ ആൻഡ്​ മാർക്കറ്റിങ്​ വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. പഴം, പച്ചക്കറി, ഇറച്ചി, സുഗന്ധ വ്യഞ്ജനങ്ങൾ, അരി തുടങ്ങിയവയെല്ലാം ഓഫർ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Union Cop with 75% offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.