ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സ്ഥാപനമായ യൂനിയന്‍ കോപ് സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷനുകള്‍ക്കായി 30 ലക്ഷം ദിര്‍ഹമാണ് യൂനിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നത്.ഓഫർ, ഡിസ്കൗണ്ട്, മത്സരങ്ങള്‍, സമ്മാനങ്ങള്‍, സ്മാര്‍ട്ട് ഫോണുകളും ആഡംബര കാറും സമ്മാനമായി നല്കുന്ന നറുക്കെടുപ്പുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഈ സമ്മാനപദ്ധതിക്ക് 'മോര് ഓഫ് എവരിതിങ്' എന്നാണ് പേരിട്ടിരിക്കുന്നത്. വാര്‍ഷിക പ്രമോഷനല്‍ കാമ്പയിനുകളുടെ ഭാഗമായാണ് സ്മാര്‍ട്ട് ആപ്പിലൂടെ വ്യത്യസ്ഥമായൊരു കാമ്പയിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് യൂനിയന്‍കോപ് ഹാപ്പിനെസ് ആൻഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
സ്മാര്‍ട്ട് ആപ് ഉപയോക്താക്കള്‍ക്ക് ആഴ്ചയിലൊരിക്കലും കാമ്പയിനിെൻറ അവസാനസമയത്തും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ ലെക്സസ് ഐ.എസ് 300 കാറും ഐഫോണ്‍ 12ഉം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊബൈലില്‍ യൂനിയന്‍ കോപ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് 100 ദിര്‍ഹമിനോ അതിന് മുകളിലോ ആപ് വഴി സാധനങ്ങള്‍ വാങ്ങുന്നവരിൽനിന്ന് നറുക്കിട്ടാണ് സമ്മാനം നൽകുന്നത്.ദുബൈ, ഷാര്‍ജ നഗരങ്ങളുടെ എല്ലാ ഭാഗങ്ങളിലും അജ്മാെൻറ ചില ഭാഗങ്ങളിലും ഡെലിവറി സൗകര്യം ലഭ്യമാകും. ഐഫോണ്‍ 12നായുള്ള നറുക്കെടുപ്പ് എല്ലാ ആഴ്ചയും നടക്കും. ഓഫറിെൻറ അവസാന സമയത്തായിരിക്കും കാറിനായുള്ള നറുക്കെടുപ്പ്. ഉപഭോക്താക്കള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കിയ ഫോണ്‍ നമ്പറിലൂടെയോ ഇ-മെയില്‍ വിലാസത്തിലൂടെയോ ആയിരിക്കും സമ്മാനവിവരം അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.