ദുബൈ: യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷന്റെ ഓണാഘോഷമായ ‘ഓണനിലാവ്-2023’ ഞായറാഴ്ച ദുബൈ ഖിസൈസിലുള്ള ഇന്ത്യൻ അക്കാദമി സ്കൂളിൽ നടന്നു. രാവിലെ 10 മുതൽ വൈകീട്ട് എട്ടു മണിവരെ അതിവിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. 2500ലേറെ ആളുകൾക്കുള്ള ഓണസദ്യ, ശിങ്കാരിമേളം തിരുവാതിരക്കളി, കമ്പവലി മത്സരം തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അജിത്ത് ഇബ്രാഹിം സ്വാഗതം പറഞ്ഞു. ട്രഷറർ മുഹ്സിൻ കാലിക്കറ്റ്, ഓർഗനൈസിങ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട്, ജോ. സെക്രട്ടറി ബഷീർ സൈദ്, ജോയിൻ ട്രഷറർ ഫസൽ എന്നിവരും പ്രോഗ്രാം ചെയർമാൻ സമീൽ അമേരിയുടെ നേതൃത്വത്തിൽ മൂസ നൗഫൽ, ഇർഷാദ്, നിസാർ പട്ടാമ്പി, മോഹൻ മേനോൻ ശറഫുദ്ദീൻ, നൗഷാദ്, റമീസ്, റഷീദ്, ഫൈസൽ, അൻവർ, സജീർ, സൈനുൽ ആബിദ്, അനസ്, ശിഹാബ്, ത്വയ്യിബ്, രവീന്ദ്രനാഥ്, ജംഷാദ്, സിജോ, അമൻ, യാസിർ, നവാസ് തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി. ജോ. ട്രഷറർ അബ്ദുൽഗഫൂർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.