ലൈസൻസില്ലാത്ത സ്‌കൂൾ നടത്തിയയാൾ അജ്മാൻ പൊലീസിന്റെ പിടിയിൽ

അ​ജ്മാ​ന്‍: ലൈ​സ​ൻ​സി​ല്ലാ​ത്ത സ്‌​കൂ​ൾ ന​ട​ത്തി​യ വ്യ​ക്തി​യെ അ​ജ്മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ സ്ഥാ​പ​നം ഫീ​സി​ന​ത്തി​ല്‍ വ​ന്‍തു​ക ര​ക്ഷി​താ​ക്ക​ളി​ല്‍നി​ന്ന് ഈ​ടാ​ക്കി​യ​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത സ്കൂ​ള്‍ ന​ട​ത്തി​യ കു​റ്റ​ത്തി​ന് 40കാ​ര​നാ​യ അ​റ​ബ് പൗ​ര​നാ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ നി​ര​വ​ധി​പേ​രി​ല്‍നി​ന്ന് പ​രാ​തി ല​ഭി​ച്ച​താ​യി അ​ജ്മാ​നി​ലെ അ​ൽ​ജാ​ർ​ഫ് കോം​പ്രി​ഹെ​ൻ​സീ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി മേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ ഷാ​ലി പ​റ​ഞ്ഞു. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ സ്കൂ​ൾ അ​ട​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഡ​യ​റ​ക്ട​റും അ​തി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും അ​പ്ര​ത്യ​ക്ഷ​രാ​വു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​ത് മ​റ​ച്ചു​വെ​ച്ച് ര​ക്ഷി​താ​ക്ക​ളി​ല്‍നി​ന്ന് ഇ​ദ്ദേ​ഹം ട്യൂ​ഷ​ന്‍ ഫീ​സ്‌ വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു.

വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി സ്കൂ​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ര​ക്ഷി​താ​ക്ക​ളി​ല്‍നി​ന്ന് പ​ര​മാ​വ​ധി തു​ക കൈ​പ്പ​റ്റാ​ന്‍ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഇ​ദ്ദേ​ഹം ന​ല്‍കി. പ​ണം ന​ല്‍കി​യ​വ​ര്‍ക്ക് ര​സീ​തു​ക​ളും ന​ല്‍കി​യി​രു​ന്നു.

സ്കൂ​ള്‍ തു​റ​ക്കാ​ത്ത അ​വ​സ്ഥ വ​ന്ന​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. 1500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് പ​ണം പി​രി​ച്ച​താ​യി പൊ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഇ​യാ​ൾ സ​മ്മ​തി​ച്ചു. കു​ട്ടി​ക​ളു​ടെ സ്‌​കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​നും സ്‌​കൂ​ൾ ലൈ​സ​ൻ​സു​ക​ളും അ​വ​യു​ടെ സാ​ധു​ത​യും ഉ​റ​പ്പാ​ക്കാ​നും മേ​ജ​ർ മു​ഹ​മ്മ​ദ് ഖ​ൽ​ഫാ​ൻ അ​ൽ ഷാ​ലി ര​ക്ഷി​താ​ക്ക​ളോ​ട് നി​ര്‍ദേ​ശി​ച്ചു.

Tags:    
News Summary - Unlicensed school operator Ajman in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.