അബൂദബിയില്‍ വാക്സിനെടുക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം

അബൂദബി: അബൂദബിയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ നൽകി. വാക്സിനെടുക്കാത്തവർക്കും ഇനി മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാം. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്‍ ഫലം വേണമെന്ന നിബന്ധനയിൽ മാറ്റമില്ല. അബൂദബി ദുരന്ത നിവാരണ സമിതിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇളവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു.

മുൻപ്​ വാക്‌സിനേഷന്‍ എടുത്തവർക്ക്​ മാത്രമേ അല്‍ ഹുസ്​ൻ ആപ്പിലെ ഗ്രീന്‍ പാസ് ഉപയോഗിച്ച് ഇവന്‍റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, സിനിമാശാലകള്‍, ജിമ്മുകള്‍ തുടങ്ങിയ വേദികളില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. വാക്‌സിനേഷന്‍ പൂർത്തിയാക്കാത്തവർക്ക്​ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഫാര്‍മസികളിലും മാത്രമേ പ്രവേശിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശമാണ് പുതുക്കിയത്.

Tags:    
News Summary - unvaccinated people also can enter public places In Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.