ദുബൈ: യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ സംഘടിപ്പിച്ച യു.പി.എ ചാമ്പ്യൻസ് സീസൺ 3 സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഹൈബിസ് ഗ്രൂപ് ജേതാക്കളായി. ദുബൈ അബുഹൈലിലെ സ്പോർട്സ് ബെ അമനാ സിറ്റി ചാമ്പ്യൻസ് സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എഫ്.സി മഹ ദുബൈയിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നത്.
വിജയികൾക്ക് കാഷും ട്രോഫിയും സമ്മാനിച്ചു. മുൻ യു.എ.ഇ നാഷനൽ ടീം ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് അൽ ഹതാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് മുഹ്സിൻ കാലിക്കറ്റ് അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അജിത്ത് ഇബ്രാഹിം, ഓർഗനൈസിങ് സെക്രട്ടറി മുജീബ് മപ്പാട്ടുകര, ജോ. ട്രഷറർ അബ്ദുൽ ഗഫൂർ മുസല്ല, യു.പി.എ ചാമ്പ്യൻസ് വൈസ് ചെയർന്മാരായ യാസർ, മെഹമൂദ്, കെഫെ പ്രതിനിധി ലത്തീഫ്, ജെ.ബി.എസ് സി.ഇ.ഒ മുഹമ്മദ് ഷാനിദ്, സിനിമാതാരം ഷംന കാസിം, മുസ്തഫ, റൊമാനോ വാട്ടർ ജനറൽ മാനേജർ സുരേഷ് എന്നിവർ പങ്കെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് ഹുസൈൻ, മൂസ നൗഫൽ, സമീൽ അമേരി, ഫൈസൽ കാലിക്കറ്റ്, ഇർഷാദ് മടവൂർ, ഷാഫി ആലക്കോട്, അസ്ലം മെംബർമാരായ റമീസ് പുതുക്കുടി, സൈഫുദ്ദീൻ, സൈനുദ്ദീൻ അമാൻ, മുഹമ്മദാലി, സൈനുൽ ആബിദ്, ശിഹാബ്, നവാസ്, അൻവർ പള്ളത്ത്, യാസിർ അറാഫത്ത്, മറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കൺവീനർ സജീർ മീത്തേൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.