അബൂദബി : ലുലു ഗ്രൂപ്പിന്റെ മാളുകളിലും സ്റ്റോറുകളിലും യുനിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) പേമെന്റ് സൗകര്യം ആരംഭിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഇന്ത്യ ഉത്സവ് ആഘോഷത്തിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്. യു.എ.ഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും യു.പി.ഐ പേമെന്റുകള്‍ ലഭ്യമാണ്. എല്ലാ ലുലു സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് അവരുടെ റുപെ കാര്‍ഡ് ഉപയോഗിച്ച് പേമെന്റുകള്‍ നടത്താം.
ഉപഭോക്താക്കള്‍ക്ക് പി.ഒ.എസ് മെഷീനുകളില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ജി-പേ, ഫോണ്‍ പേ, പേ ടിഎം പോലുള്ള യു.പി.ഐ ആപ് ഉപയോഗിച്ച് പേമെന്റുകള്‍ നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു.
പുതിയ പേമെന്റ് സൗകര്യം ഓരോ വര്‍ഷവും യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അബൂദബി അല്‍ വഹ്ദ മാളില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എ. അമര്‍നാഥ് ആദ്യ യു.പി.ഐ ഇടപാട് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.