ദുബൈ: ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവര്ത്തകന് വി. അബ്ദുവിന്റെ വിയോഗത്തില്‍ അനുശോചനം സംഘടിപ്പിച്ചു. ആറു പതിറ്റാണ്ടോളം നാടിന്റെയും നാട്ടുകാരുടെയും പ്രവാസികളുടെയും പ്രശ്നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ അഹോരാത്രം പ്രയത്നിച്ച വ്യക്തിയാണ് അബ്ദു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊക്കെയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടി കാത്തിരിക്കുമായിരുന്നെന്നും കഷ്ടപ്പെടുന്ന ജനങ്ങളുടെ കൂടെയായിരുന്നു അദ്ദേഹമെന്നും പ്രവാസ ലോകത്തുള്ള നാട്ടുകാരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.
തന്റെ നീണ്ട ജീവിതയാത്രയില്‍ നാട്ടുകാരുടെ സ്നേഹപൂര്‍വമായ ക്ഷണം സ്വീകരിച്ച് ചേറ്റുവ അസോസിയേഷന് ഒരുക്കിയ സ്നേഹ സംഗമത്തിലും യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ആഘോഷ വേദിയിലും മറ്റു പ്രാദേശിക സംഘടനകളുടെ വേദികളിലും അദ്ദേഹത്തെ ആദരിച്ചിരുന്നു.
സി.എം.ആർ.സി പ്രത്യേക പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു. ഡോ. ഹംസക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉബൈദ് ചേറ്റുവ പ്രാർഥന നിർവഹിച്ചു. ആർ.ടി. മനാഫ്, വി.ടി. സലീം, പി.എ. സദഖത്തുല്ല, അദ്നാൻ അലി, അൻസാർ, ഷെമീർ, അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.