ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വേനലവധിക്കാലത്തിന് മുന്നോടിയായി വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങളുടെ കമനീയശേഖരം അവതരിപ്പിച്ചു. വൈബ്സ്, എനിഗ്മ, നൃത്യാഞ്ജലി പേരുകളില്‍ വജ്രം, സ്വര്‍ണം എന്നിവയിലാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഈ ശേഖരങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
സെമി പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ അതുല്യമായ 'വൈബ്സ്' ശേഖരം ലളിതമായ ആധുനിക ഡിസൈനുകളിൽ അവതരിപ്പിക്കുന്നു. വ്യത്യസ്ത ടോണുകളിലുള്ള സെമി പ്രഷ്യസ് സ്റ്റോണ്‍ പതിച്ച് വജ്രങ്ങളില്‍ തീര്‍ത്ത ഈ അമൂല്യശേഖരം ഏതവസരത്തിനും അനുയോജ്യമായതാണ്. പെന്‍ഡന്റ് സെറ്റുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 2021ല്‍ അവതരിപ്പിച്ച ഡയമണ്ട് ആഭരണശേഖരത്തിന്റെ നവീകരിച്ച ശ്രേണിയാണ് 'എനിഗ്മ' ശേഖരം.
ഈ ശേഖരത്തിനോടും അതിന്റെ ആകര്‍ഷകമായ രൂപകല്‍പനകളോടും ഉപഭോക്താക്കളുടെ പ്രിയം വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ഡയമണ്ട് ആഭരണങ്ങളുടെ ആധുനികവും മനോഹരവുമായ ശ്രേണി ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്.
നെക്ലേസ് സെറ്റുകള്‍, പെന്‍ഡന്റ് സെറ്റുകള്‍, കമ്മലുകള്‍, വളകള്‍, ബ്രേസ്ലെറ്റുകള് എന്നിവയിലുടനീളം മികച്ച ഡിസൈനുകള്‍ ലഭ്യമാണ്. ഈ വേനലവധിക്കാലത്ത് ഉപഭോക്താക്കള്‍ക്കായി വൈവിധ്യമാര്‍ന്ന ജ്വല്ലറി ശേഖരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കും അവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്കായി അതുല്യമായ സമ്മാനങ്ങള്‍ വാങ്ങാനും അനുയോജ്യ രിതിയിലാണ് പുതിയ ആഭരണ ശേഖരങ്ങള്‍ പുറത്തിറക്കിയതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ഓരോ പര്‍ച്ചേസും താല്പര്യവും സംരക്ഷിക്കുന്ന മലബാര്‍ പ്രോമിസിന്റെ ഉറപ്പോടെയാണ് എല്ലാ പുതിയ ശേഖരങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.