ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക് ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ല. മാർച്ച് ഒന്ന് മുതൽ നിലവിൽ വരും. റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്.
വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷന്‍റെ ർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ് നിർബന്ധം. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. എല്ലാ കായിക പ്രവർത്തനങ്ങളും പുനരാരംഭിക്കാം. സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.