എക്​സ്​പോ 2020 സന്ദർശനത്തിന്​ വാക്​സിനെടുക്കൽ നിർബന്ധമില്ല

ദു​ബൈ: ഒക്​ടോബറിൽ ആരംഭിക്കുന്ന എക്​സ്​പോ 2020 ദുബൈയിലേക്ക്​ പ്രവേശിക്കുന്നതിന്​ വാക്​സിനെടുത്തിരിക്കണമെന്ന നിബന്ധനയുണ്ടാകില്ല.

മേളക്കെത്തുന്ന വാക്​സിൻ സ്വീകരിച്ചവരും മറ്റുള്ളവരും സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന്​ അധികൃതർ ​പ്രസ്​താവനയിൽ പറഞ്ഞു. മാസ്​ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, നിരന്തരം കൈകൾ കഴുകിയോ സാനിറ്റൈസ്​ ചെയ്​തോ വൃത്തിയാക്കുക എന്നീ മാനദണ്ഡങ്ങളാണ്​ പാലിക്കേണ്ടത്​.

ലോകത്തിലെ 192 രാജ്യങ്ങളുടെ പവലിയനുകൾ പ്രവർത്തിക്കുന്ന എക്​സ്പോ ഒക്​ടോബർ ഒന്നിന്​ ആരംഭിച്ച്​ ആറു മാസമാണ്​ പ്രവർത്തിക്കുക.

Tags:    
News Summary - Vaccination is not mandatory for Expo 2020 visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT