വടകര എന്‍.ആര്‍.ഐ ഫോറം ആഘോഷം നാളെ

അ​ബൂ​ദ​ബി: വ​ട​ക​ര പാ​ര്‍ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം അ​ബൂ​ദ​ബി​യു​ടെ ഈ​വ​ര്‍ഷ​ത്തെ ഓ​ണം- പെ​രു​ന്നാ​ൾ - ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.

ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ഞാ​യ​റാ​ഴ്ച ഓ​ണ​സ​ദ്യ​യും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 മു​ത​ല്‍ മു​സ​ഫ അ​ഹ​ല്യ ഹോ​സ്പി​റ്റ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഓ​ണ പൂ​ക്ക​ള മ​ത്സ​രം ന​ട​ക്കും. മു​ന്‍കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന യു.​എ.​ഇ​യി​ലെ ടീ​മു​ക​ള്‍ക്കു പ​ങ്കെ​ടു​ക്കാം. ഗോ​ള്‍ഡ് കോ​യി​ന്‍ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ജ​യി​ക​ള്‍ക്കു ന​ല്‍കും. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ മു​സ​ഫ എ​ല്‍.​എ​ല്‍.​എ​ച്ച്. ഹോ​സ്പി​റ്റ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ട​ക​ര എ​ന്‍.​ആ​ര്‍.​ഐ ഫോ​റം അം​ഗ​ങ്ങ​ള്‍ക്കു മാ​ത്ര​മാ​യി പാ​യ​സ മ​ത്സ​രം ന​ട​ത്തും.

ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മാ​യി പ്ര​ബ​ന്ധ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​നം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടും ഓ​ണ​സ​ദ്യ​യോ​ടും കൂ​ടി ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ല്‍ അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ക​ലാ​കാ​യി​ക, സാം​സ്‌​കാ​രി​ക, വ്യാ​വ​സാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. അം​ഗ​ങ്ങ​ള്‍ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യ പ്രി​വി​ലേ​ജ് കാ​ര്‍ഡ് വി​ത​ര​ണ​വു​മു​ണ്ടാ​വും.

Tags:    
News Summary - vadakara NRI forum celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.