ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘വടകര മഹോത്സവം 2017' വ്യാഴാഴ്ച ആറു മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വടകര പാർല്മന്റ് മണ്ഡല പരിധിക്കുള്ളിൽ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വടകര എൻ.ആർ.ഐ ഫോറം ഷാർജ ചാപ്റ്റർ മൂന്നാം തവണയാണ് വടകര മഹോത്സവമെന്ന പേരിൽ മെഗാ ഇവന്റ് ഒരുക്കുന്നത്.
അറബ് ലോകത്തെ സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗത്തെ മഹത് വ്യക്തിത്വങ്ങളും വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ നൃത്തനൃത്യങ്ങൾ, സംഗീത-ഹാസ്യ വിരുന്നുമുണ്ടാകും.പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. ഫോൺ: 050 8193477.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.