അബൂദബി: കലാലയം സാംസ്കാരികവേദി അബൂദബി സിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. മാങ്കോസ്റ്റിന്‍ എന്ന പേരില്‍ ബഷീര്‍ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. മലയാളം മിഷന് അബൂദബി സെക്രട്ടറി സഫറുല്ല പലപ്പെട്ടി സംഗമം ഉദ്ഘാടനം ചെയ്തു.
‘ബഷീറിയന്‍ കഥാപാത്രങ്ങളുടെ ദാര്‍ശനികത’ എന്ന വിഷയത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ നാസര്‍ തമ്പി, ബാബുരാജ് പീലിക്കോട് എന്നിവര്‍ സംസാരിച്ചു. ‘ബഷീറിന്റെ യാത്രാ ലോകം’ എന്ന വിഷയത്തില്‍ കലാലയം സാംസ്കാരികവേദി അബൂദബി സിറ്റി സെക്രട്ടറി ഷാനവാസ് ഹംസ, അംഗങ്ങളായ മുബീന് സഅദി ആനപ്പാറ, ഹിജാസ് മൊയ്തീന്, ഷാഹുല്‍, അബ്ദുല്‍ ബാസിത് സഖാഫി എന്നിവര്‍ സംസാരിച്ചു. ഷുഹൈബ് അമാനി കയരളം മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.