ദുബൈ: വളാഞ്ചേരിയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ ചെറുപറമ്പിൽ ഉസ്മാൻ ഭായിയുടെ മകൻ സ്വാലിഹ് (25) യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. അബൂദബിയിൽ നിന്ന് അൽഐനിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യൻ സുഹൃത്ത് ഉൾപ്പെടെ മൂന്നു പേർ പരിക്കുകളോടെ ചികിത്സയിലാണ്.
വിസിറ്റ് വിസയിൽ യു.എ.ഇയിൽ എത്തിയ സ്വാലിഹ് ഏതാനും നാൾ മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. പിതാവ് ഉസ്മാൻ ഭായി മരണപ്പെട്ടതിന്‍റെ 40ാം നാളിലാണ് സ്വാലിഹിന്‍റെ വേർപാട്. മാതാവ്: സുഹറ. സഹോദരങ്ങൾ: സാബി, സാലിം, സാബിർ, സാദിഖ്, സാജിദ്, ലൗസി.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ എത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഇതിനായി കെ.എം.സി.സി പ്രവർത്തകർ ശ്രമം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.