രാ​ജ്യ​ത്ത് വാ​റ്റ് നി​കു​തി വ​ർ​ധി​പ്പി​ക്കി​ല്ല; നി​ല​വി​ലു​ള്ള അ​ഞ്ചു ശ​ത​മാ​നം തു​ട​രും

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ നി​ല​വി​ലു​ള്ള അ​ഞ്ചു ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഉ​യ​ർ​ത്താ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം റി​സോ​ഴ്സ് ആ​ൻ​ഡ് ബ​ജ​റ്റ് സെ​ക്ട​ർ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​ഇൗ​ദ് റാ​ഷി​ദ് അ​ൽ യ​തീം അ​റി​യി​ച്ചു. ഈ​വ​ർ​ഷം ആ​ദ്യ എ​ട്ടു​മാ​സം മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ​നി​ന്ന് 11.6 ബി​ല്യ​ൺ ദി​ർ​ഹം വ​രു​മാ​നം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ മൊ​ത്തം എ​ക്‌​സൈ​സ് നി​കു​തി വ​രു​മാ​നം ഏ​ക​ദേ​ശം 1.9 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി​രു​ന്നു. 2019ലേ​തി​നേ​ക്കാ​ൾ 47 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​ത്.

വാ​റ്റി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി‍െൻറ 30 ശ​ത​മാ​നം ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​നും 70 ശ​ത​മാ​നം പ്രാ​ദേ​ശി​ക സ​ർ​ക്കാ​റി​നു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ക. എ​ക്‌​സൈ​സ് നി​കു​തി വ​രു​മാ​ന​ത്തി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഫെ​ഡ​റ​ൽ ഗ​വ​ൺ​മെൻറി‍െൻറ വി​ഹി​തം 45 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ​ക്ക് 55 ശ​ത​മാ​ന​വു​മാ​ണ്. എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, പ​ഞ്ച​സാ​ര ചേ​ർ​ത്ത മ​ധു​ര പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ എ​ക്‌​സൈ​സ് നി​കു​തി വ​രു​മാ​ന​ത്തി​ൽ ഫെ​ഡ​റ​ൽ ഗ​വ​ൺ​മെൻറി​ന് ല​ഭി​ക്കു​ക 30 ശ​ത​മാ​ന​മാ​ണ്.

യു.​എ.​ഇ സ​ർ​ക്കാ​റി​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും കോ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി​മൂ​ല​മു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും നി​കു​തി വ​രു​മാ​നം ഗു​ണ​ക​ര​മാ​യി. അ​തി​നാ​ൽ ഫെ​ഡ​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​കു​തി ന​യം ധ​ന​മ​ന്ത്രാ​ല​യം പി​ന്തു​ട​രും. സാ​മ്പ​ത്തി​ക ന​യ​പ​രി​പാ​ടി​ക​ൾ​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും അ​നു​സൃ​ത​മാ​യി നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി അ​പ്ഡേ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

2019 ലെ ​നി​കു​തി വ​രു​മാ​നം ഏ​ക​ദേ​ശം 31 ബി​ല്യ​ൺ ദി​ർ​ഹ​മാ​ണ്. 2018ൽ 29 ​ബി​ല്യ​ൺ ദി​ർ​ഹ​മാ​യി​രു​ന്നു. 2019 ലെ ​മൊ​ത്തം നി​കു​തി വ​രു​മാ​ന​ത്തി‍െൻറ വ​ള​ർ​ച്ച​നി​ര​ക്ക് 2018 നെ ​അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​ന​മാ​യി​രു​ന്നു. ഓ​രോ വി​ൽ​പ​ന ഘ​ട്ട​ത്തി​ലും ഈ​ടാ​ക്കു​ന്ന മി​ക്ക ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന നി​ര​ക്കി​ൽ അ​ഞ്ചു ശ​ത​മാ​നം വാ​റ്റ് യു.​എ.​ഇ​യി​ൽ ഈ​ടാ​ക്കി​ത്തു​ട​ങ്ങി​യ​ത് 2018 ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.