അബൂദബി: യു.എ.ഇ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) മടക്കിനല്‍കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. ഇതിനായി പ്രത്യേക കമ്പനിയെ നിയോഗിക്കുമെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി അറിയിച്ചു.
വിനോദസഞ്ചാരികളുടെ വാറ്റ് മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കരാർ ഉറപ്പിക്കാനുള്ള അന്തിമാനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യു.എ.ഇയുടെ സമ്പദ് വ്യവസ്ഥയിൽ വിനോദസഞ്ചാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഖാലിദ് അലി അഭിപ്രായപ്പെട്ടു. യു.എ.ഇയെ സംബന്ധിച്ച് വിനോദസഞ്ചാരം പ്രധാനമാണ്. ടൂറിസം റീഫണ്ടിെൻറ പ്രാധാന്യത്തെ കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പായാൽ ഉൽപന്നങ്ങൾ വാങ്ങുേമ്പാഴോ സേവനം സ്വീകരിക്കുേമ്പാഴോ മൂല്യവർധിത നികുതിയായി നൽകിയ തുക വിനോദസഞ്ചാരികൾക്ക് തിരികെ ലഭിക്കും. എന്നാൽ, ഇൗ സംവിധാനം എങ്ങനെയാണ് നടപ്പാക്കുക എന്നതിെൻറ വിശദാംശങ്ങൾ എഫ്.ടി.എ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിന്നല്ലാത്ത വിനോദസഞ്ചാരികൾക്ക് മാത്രമേ വാറ്റ് തുക മടക്കിനൽകുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.
അതുപോലെ ഉൽപന്നങ്ങൾ വാങ്ങുകേയാ സേവനം സ്വീകരിക്കുകയോ ചെയ്ത് 90 ദിവസത്തിനകം രാജ്യം വിട്ടുപോകുന്നവർക്ക് മാത്രമേ തുക തിരിച്ചു കിട്ടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.